പെരുമ്പവൂർ: പട്ടികജാതി-വർഗ്ഗ വിഭാഗങ്ങൾ ഇന്നനുഭവിക്കുന്ന രാഷ്ട്രീയ അടിമത്തം ഉപേക്ഷിച്ച് അംബേദ്കർ ദർശന മൂല്യരാഷ്ട്രീയ ജനാധിപത്യ സംസ്‌കാരത്തിലേക്ക് മടങ്ങണമെന്ന് കൈരളി പുലയർ മഹാസഭ സംസ്ഥാന പ്രസിഡന്റ് എം.ടി. ശിവൻ പറഞ്ഞു. കൈരളി പുലയർ മഹാസഭ നിയോജകമണ്ഡലം കമ്മിറ്റി പാറക്കണ്ടം മൈതാനിയിൽ സംഘടിപ്പിച്ച ഡോ. അംബേദ്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗികൾക്ക് സാമ്പത്തിക സഹായവും മെമ്പർഷിപ്പ് വിതരണവും സഭ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. രമേശൻ നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ. ശിവറാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗൈനസിംഗ് സെക്രട്ടറി പെരുമ്പാവൂർ രാധാകൃഷ്ണൻ, നൗഷാദ്, എ. ഷാജു, പി.കെ. സുപ്രൻ, പി.സി. രഘു തുടങ്ങിയവർ പങ്കെടുത്തു.