
കുറുപ്പംപടി: അശമന്നൂർ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ വിഷു-ഈസ്റ്റർ-റംസാൻ ചന്ത ഓടക്കാലിയിൽ കുന്നത്തുനാട് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് എൻ.എം. സലിം അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി വൈസ് പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരി, ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.കെ. ജമാൽ, കെ.ജി. എബ്രഹാം,ഇ.എ. മുഹമ്മദ്, ജിൻസൻ ലൂയിസ്, സുബൈദ പരീത്, കെ.എൻ. അനിൽ, എം.എം. ഷൗക്കത്തലി, പ്രസ്സി തോമസ്, പ്രീത സുകു, രഞ്ജിനി ജിബി, നാരായണ ശർമ്മ തുടങ്ങിയവർ സംബന്ധിച്ചു