പെരുമ്പാവൂർ: പട്ടാൽ മിത്രകല ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തകചർച്ച നടത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം എന്ന കഥയെ വിലയിരുത്തി ബാബു കെ. ഡാനിയേൽ വിഷയം അവതരിപ്പിച്ചു. എൻ. അനിൽകുമാർ, ബേബി വി. ജോസഫ്, ശശിധരൻ വട്ടോളിൽ, ഇ.കെ. ലൈല, ആർ.കെ. ലളിതകുമാരി, കെ. സുധാകരൻ, എ.വി. ബേബി, പി.പി. ശിവൻ തുടങ്ങിയവർ സംസാരിച്ചു.