പെരുമ്പാവൂർ: ബെന്നി ബഹനാൻ എം.പിയുടെ നേതൃത്വത്തിലുള്ള ഒപ്പമുണ്ട് എം.പി എന്ന പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മുഴുവൻ ആരോഗ്യകേന്ദ്രങ്ങൾക്കും ഓക്സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്തു. ബെന്നി ബഹനാൻ വിതരണോദ്ഘാടനം നിർവഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ബേസിൽ പോൾ, കെ.എം. അൻവർ അലി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹൻ, മനോജ് മൂത്തേടൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ബി. ഹമീദ്, പി.പി. അവറാച്ചൻ, എൻ.പി. അജയകുമാർ, മനോജ് തോട്ടപ്പിള്ളി, മിനി ബാബു, ഷിജി ഷാജി, ജനപ്രതിനിധികളായ ഷീബ ബേബി, മോളി തോമസ്, എൻ.എം. സലീം, ബേബി തോപ്പിലാൻ, ജോബി ഐസക്, സി.കെ. രാമകൃഷ്ണൻ, പോൾ പാത്തിക്കൽ, കെ.സി. അരുൺ, ഷാജി സലീം, ഡോക്ടർമാരായ വിക്ടർ ജെ. ഫെർണാണ്ടസ്, ബിജു, രാജിക കുട്ടപ്പൻ, ഗോപിക പ്രേം, ഗൗരി കൃപ, ഹെൽത്ത് സൂപ്പർവൈസർ രാധാകൃഷ്ണൻ മംഗലത്ത് തുടങ്ങിയവർ പങ്കെടുത്തു.