പെരുമ്പാവൂർ: ഒക്കൽ സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ ജൈവരീതിയിൽ കൃഷിചെയ്ത ഗിഫ്റ്റ് തിലോപ്പിയ മത്സ്യത്തിന്റെ മൂന്നാംഘട്ടം വിളവെടുപ്പ് മൂവാറ്റുപുഴ ആർ.ഡി.ഒ പി.എൻ. അനി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.വി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ വനജ തമ്പി, ഗൗരിശങ്കർ, സി.വി. ശശി, ഭരണസമിതി അംഗങ്ങളായ കെ.ഡി. ഷാജി, ടി.പി. ഷിബു, പി.എം. ജിനീഷ്, ലാലി സൈഗാൾ, സെക്രട്ടറി ടി.എസ്. അഞ്ജു തുടങ്ങിയവർ സംസാരിച്ചു. ബാങ്കിന്റെ മത്സ്യഫെഡ് ഫിഷ്‌മാർട്ട് വഴിയാണ് വില്പന.