കൊച്ചി: തൃക്കാക്കര സ്വദേശിയായ യുവതിയെ വീടുകയറി ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികളെ അറസ്റ്റുചെയ്തു. കാസർകോട് ബൈത്തുനമ്മ വീട്ടിൽ തമീം (42), മഞ്ഞുമ്മൽ ചിറപ്പുറത്ത് വീട്ടിൽ സ്റ്റീഫൻ ജോസഫ് (52) എന്നിവരാണ് പിടിയിലായത്. ഭർത്താവിന്റെ സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട തർക്കത്തിലാണ് വീട്ടിലെത്തിയ 4 അംഗസംഘം യുവതിയെ ആക്രമിച്ചത്. ഇതിൽ രണ്ടുപ്രതികളെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.