പെരുമ്പാവൂർ: അശമന്നൂർ പഞ്ചായത്ത് ഭരണസമിതി വ്യക്തിഗത ആനുകൂല്യങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ചും പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും സ്വജനപക്ഷപാതിത്വത്തിലും വികസന മുരടിപ്പിനെതിരേയും കോൺഗ്രസ് അശമന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. അശമന്നൂർ മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശേരി അദ്ധ്യക്ഷത വഹിച്ചു.