
പള്ളുരുത്തി: കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു പള്ളുരുത്തി നോർത്ത് എൽ.സി സമ്മേളനം ഏരിയാ സെക്രട്ടറി കെ.പി.ശെൽവൻ ഉദ്ഘാടനം ചെയ്തു. കെ.കെ.സുരേഷ് ബാബു, സി.ആർ.സുധീർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡന്റ് എ.പി. പ്രതീഷ്, വൈസ് പ്രസിഡന്റ് അശോകൻ, സെക്രട്ടറി കെ.എ.ജോഷി. ജോ.സെക്രട്ടറി എം.ജെ.സെബാസ്റ്റ്യൻ, ട്രഷറർ പി.എസ്.ശോഭൻ ബാബു എന്നിവരെ തിരഞ്ഞെടുത്തു.