വരാപ്പുഴ: തണൽ ഭവനപദ്ധതിയിലൂടെ വരാപ്പുഴ മണ്ണന്തുരുത്ത് നന്നുള്ളി നൗഷാദിന്റെ കുടുംബത്തിനു നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽ ദാനം ഹൈബി ഈഡൻ എം.പി നിർവ്വഹിച്ചു. ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സഹകരണത്തോടെയായിരുന്നു നിർമ്മാണം. വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ്, വൈസ് പ്രസിഡന്റ് ടി.പി. പോളി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹൻസൺ മാത്യു, ജിനി ജോജൻ, വാർഡ് മെമ്പർ എൻ.എസ്. സ്വരൂപ്, ലയൺസ് ക്ലബ് മുൻ ഗവർണർ രാജേഷ് കോളരിക്കൽ, മുൻ പ്രസിഡന്റ് കെ.എസ്. മോഹൻ തുടങ്ങിയവർ പങ്കെടുത്തു