
അങ്കമാലി: ദേശീയപാതയിൽ കോതകുളങ്ങര അമ്പലത്തിന് മുൻവശത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. കണ്ണൂർ ആലക്കോട്ട് സ്വദേശി എ.എം മത്തായി (57), ഇദ്ദേഹത്തിന്റെ തൊഴിലാളികളായ അസ്ഗർ (35), ബെഞ്ചമിൻ (26), മൊയ്തിൻ (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇന്നലെ വൈകിട്ട് മൂന്നോടെയാണ് അപകടം. തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ലോറിയിലിടിച്ച് നിയന്ത്രണം വിട്ട് മീഡയനിൽ കയറി തലകീഴായി എതിർവശത്തെ ട്രാക്കിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്
ഫയർസ്റ്റേഷൻ അസിസ്റ്റ് സ്റ്റേഷൻ ഓഫീസർ എൻ.ജിജിയുടെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്‌റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എം.അബ്ദുൾ നസീർ, സേനാംഗങ്ങളായ എം.എസ്. റാബി, ബെന്നി അഗസ്റ്റിൻ, എം.കുമാർ, അനിൽ മോഹൻ, ജോസ് മോൻ, വിൻസി ഡേവിസ്, പി.ജെ.സിനി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.