വരാപ്പുഴ: ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ വരാപ്പുഴ പഞ്ചായത്തിലെ തോടുകളുടെ ശുചീകരണം ആരംഭിച്ചു. ചെട്ടിഭാഗം തോടിന്റെ ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് ഉദ്ഘാടനം ചെയ്തു. ഇറിഗേഷൻ വകുപ്പിന്റെ സഹകരണത്തോടെ എക്കലും ചെളിയും നീക്കംചെയ്ത് നീരൊഴുക്ക് പുന:സ്ഥാപിക്കുന്നതോടെ പഞ്ചായത്തിൽ വർഷകാലത്ത് വർഷങ്ങളായി തുടരുന്ന വെള്ളക്കെട്ട് ഒഴിവാകുമെന്നണ് പ്രതീക്ഷ. ഒരാഴ്ചയ്ക്കകം പഞ്ചായത്തിലെ പതിനാറ് വാർഡുകളിലെയും വലിയതോടുകൾ നവീകരിക്കും. വൈസ് പ്രസിഡന്റ് ടി.പി. പോളി, ബ്ലോക്ക് പഞ്ചായത്ത് അംഗം റാണി മത്തായി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ ജാൻസി ടോമി, അമ്പിളി സജീവൻ, അംഗങ്ങളായ മിനി ബോബൻ, സ്മിത സുനിൽ, എൻ.എസ്. സ്വരൂപ്, ബെർളിൻ പാവനത്തറ, സെക്രട്ടറി ബീഗം സൈന, കുടുംബശ്രീ എ.ഡി.എസ് പ്രസിഡന്റ് എലിസബത്ത് ഫ്രാൻസിസ്, എക്‌സി. എൻജിനീയർ ടി.ആർ. കിരൺ, അസി. എക്‌സി. എൻജിനീയർ ജി. പ്രവീൺലാൽ, ഓവർസിയർ പി.എ. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.