photo
പട്ടികജാതി വർഗ്ഗ ഏകോപന സമിതിയുടെ നേതൃത്വത്തിൽ ചെറായി തൃക്കടാക്കപ്പിള്ളിയിൽ നടന്ന അംബേദ്കർ ജയന്തി ആഘോഷ പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ആർ.സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: അംബേദ്കർ ജയന്തി ആഘോഷത്തോടനുബന്ധിച്ച് പട്ടികജാതി വർഗ ഏകോപന സമിതിയുടെ നേതൃത്വത്തിൽ ചെറായി തൃക്കടാക്കപ്പിള്ളിയിൽ നടന്ന ആഘോഷ പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ആർ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ജെ.എ. അശോകൻ അദ്ധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.എ. സന്തോഷ്, അഖില വൈപ്പിൻ പുലയ വംശോദ്ധാരിണിസഭ ശാഖാ പ്രസിഡന്റ് കെ.വി. ബാബു, എൻ.സി. കാർത്തികേയൻ എന്നിവർ പ്രസംഗിച്ചു.
അംബേദ്കർ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ചെറായി ബീച്ചിലെ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. രഷാധികാരി പി.ടി. സോമൻ ഉദ്ഘാടനം ചെയ്തു. ബിജു അയ്യമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. കുഞ്ഞപ്പൻ, വി.എസ്. രാധാകൃഷ്ണൻ, കെ.കെ.എസ് ചെറായി , ലൈജു മങ്ങാടൻ എന്നിവർ പ്രസംഗിച്ചു.
ബി.ജെ.പി എസ്.സി മോർച്ച ചെറായി മണ്ഡലത്തിന്റെ നേതൃത്വത്തിൽ രക്തേശ്വരി ബീച്ചിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് അരുൺകുമാർ കട്ടത്തറ, സുധീഷ്‌കുമാർ, കെ.പി. വിജേഷ്, ഷബിൻലാൽ, മഹിളാമോർച്ച പ്രസിഡന്റ് ശ്രീലക്ഷ്മി അരുൺകുമാർ, രതീഷ്‌കുമാർ, ശ്യാംനാഥ്, ശശി, അരുൺ എന്നിവർ പങ്കെടുത്തു.