
കൊച്ചി: കൊച്ചി നഗരസഭ ഡിവിഷൻ 62 ലെ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി അനിതാ വാര്യരെ (കോൺഗ്രസ്) പ്രഖ്യാപിച്ചു. കൊച്ചി സ്‌മാർട്ട് സിറ്റി മിഷൻ ഉദ്യോഗസ്ഥയാണ് . ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യു.ഡി.എഫ് ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, ഹൈബി ഈഡൻ എം.പി., ടി.ജെ. വിനോദ് എം.എൽ.എ., എൻ. വേണുഗോപാൽ, കെ.വി.പി. കൃഷ്ണകുമാർ, ചെല്ലമ്മ, മനു ജേക്കബ് എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.