photo

വൈപ്പിൻ: കേരള പൊലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ വൈപ്പിൻമേഖല സമ്മേളനം ഞാറക്കൽ ആറാട്ടുവഴി ഗുരു മന്ദിര ഹാളിൽ ഞാറയ്ക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി രാജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. എ. വർഗീസ് അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ബേബി ജോസഫ്, മേഖല സെക്രട്ടറി എം. ആർ. വിശ്വംഭരൻ, സംസ്ഥാന കമ്മിറ്റി അംഗം കെ. വി. ജിനൻ, പി. ബി. ശശാങ്കൻ, കെ. സി. വാസു എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എം. ആർ. വിശ്വംഭരൻ (പ്രസിഡന്റ്), പി. ബി. ശശാങ്കൻ (സെക്രട്ടറി), കെ. ജെ.തോംസൺ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.