ഉദയംപേരൂർ: പുല്ലുകാട്ട്കാവ് ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെ കണി കണ്ടുത്സവത്തിന് ഇന്ന് തുടക്കമാവും. രാവിലെ 4.30 ന് വിഷുക്കണി ദർശനം ആറിന് മഹാഗണപതിഹോമം, ഏഴിന് ചാക്യാർക്കൂത്ത് , 11 ന് ഉച്ചപൂജ, വൈകിട്ട് ഏഴിനും 7.30 നും മദ്ധ്യേ പുലിയന്നൂർ മുരളീനാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ത്യക്കൊടിയേറ്റ് നടക്കും. 7.45 ന് ശ്രീ ദൂതബലി, 16 ന് രാവിലെ എട്ടിന് മഹാദേവന് കലശകുടം അഭിഷേകം, 10.30 ന് ഉച്ചപൂജ, വൈകിട്ട് 6.30 ന് ദീപാരാധന, ഏഴിന് വയലിൽ കച്ചേരി.

17 ന് രാവിലെ ക്ഷേത്ര ചടങ്ങുകൾ പതിവു പോലെ വൈകിട്ട് ഏഴിന് ഭക്തി ഗാനമേള, 18 ന് രാവിലെ 10 ന് ഉത്സവബലി ദർശനം വൈകിട്ട് 6.45 ന് സർപ്പങ്ങൾക്ക് കളമെഴുത്തും പാട്ടും, 19 ന് രാവിലെ എട്ടിന് കാഴ്ചശീവേലി, 10.30 ന് ഉച്ചപൂജ, വൈകിട്ട് നാലിന് പകൽപ്പൂരം, അഞ്ചിന് പെരുവനം കുട്ടൻ മാരാരുടെ പഞ്ചവാദ്യം, ഏഴിന് ന്യത്തനൃത്ത്യങ്ങൾ, 20 ന് രാവിലെ ഏഴിന് ശാസ്താവിന് അഷ്ടാഭിഷേകം, 10.30 ന് ഉച്ചപൂജ വൈകിട്ട് ഏഴിന് പകൽപ്പൂരം തുടർന്ന് ത്യക്കൊടിയിറക്ക്, 7.30 ന് ആറാട്ട് മഹോത്സവം തുടർന്ന് കലശാഭിഷേകം, ശ്രീ ദൂതബലി, മംഗള പൂജ.