കൊച്ചി: സീഷെൽസ് കോസ്റ്റ്ഗാർഡിന്റെ കപ്പലിൽ കുഴഞ്ഞുവീണ വനിതാ ഉദ്യോഗസ്ഥയെ നാവികസേനയുടെ ഹെലികോപ്ടർ രക്ഷിച്ച് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെത്തി സീഷെൽസിലെ വിക്ടോറിയയിലേയ്ക്ക് പോയ സൊറോസ്റ്റർ കപ്പലിലെ അലിസൺ ലാബിച്ചേയുടെ ആരോഗ്യസ്ഥിതിയാണ് മോശമായത്. വിവരം ലഭിച്ചതിനെ തുടർന്ന് സീകിംഗ് 42സി കപ്പലിലെത്തിയാണ് രക്ഷിച്ച് നാവികസേനയുടെ സഞ്ജീവനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മിനിക്കോയ് ദ്വീപിന് 15 കിലോമീറ്റർ വടക്കുനിന്നാണ് അലിസണിനെ രക്ഷിച്ചത്.