കൊച്ചി: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ മദ്യനയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള മദ്യവിരുദ്ധ ജനകീയമുന്നണി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെരുവിൽ മദ്യക്കുപ്പി പൊട്ടിച്ച് പ്രതിഷേധിച്ചു. മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ല പ്രസിഡന്റ് കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹിൽട്ടൺ ചാൾസ്, നോബർട്ട് അടിമുറി, ജേക്കബ് ഫിലിപ്പ്, ഉഷാ ജയകുമാർ, കെ.സി. മോഹനൻ, ഗോപിനാഥ് കുഞ്ഞുമുഹമ്മദ്, സായിപ്രസാദ് കമ്മത്ത് തുടങ്ങിയവർ പ്രസംഗിച്ചു.