കൊച്ചി: എറണാകുളം ചിന്മയാമിഷന്റെ ആഭിമുഖ്യത്തിൽ നെട്ടേപ്പാടം റോഡ് സത്സംഗമന്ദിരത്തിൽ എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മുതൽ സ്വാമി സത്യാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ അഷ്ടാവക്ര ഗീതക്ലാസ് ആരംഭിക്കുന്നു. എല്ലാ ഞായറാഴ്ചയും രാവിലെ 10 ന് 13 മുതൽ 20 വരെ പ്രായമുള്ളവർക്കായി സൗജന്യ വ്യക്തിത്വ വികസനക്ലാസും ഭഗവദ് ഗീതാക്ലാസും നടത്തും. വിവരങ്ങൾക്ക്: 0484- 2376753, 9495409277.