sexual-assault-case

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് ചോർന്ന സംഭവത്തിൽ ശിരസ്‌തദാറിനെയും തൊണ്ടിമുതലുകളുടെ ചുമതലയുള്ള കോടതി ക്ളാർക്കിനെയും ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ചിന് വിചാരണക്കോടതി അനുമതി നൽകി.

അന്വേഷണസംഘം പിടിച്ചെടുത്ത ദൃശ്യങ്ങൾ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചത് എറണാകുളം സ്‌പെഷ്യൽ അഡി. സെഷൻസ് കോടതിയിൽ വിചാരണ എത്തും മുമ്പാണ്. ഔദ്യോഗികാനുമതിയില്ലാതെ ദൃശ്യങ്ങൾ ആരോ പരിശോധിച്ചെന്ന് ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ വന്ന വ്യത്യാസം ചൂണ്ടിക്കാട്ടി ഫോറൻസിക് വിഭാഗം 2018 ഡിസംബർ 13ന് റിപ്പോർട്ട് നൽകി. മെമ്മറി കാർഡ് ഓരോ തവണ ഉപയോഗിക്കുമ്പോഴും ഹാഷ് വാല്യുവിൽ വ്യത്യാസം വരും. ദൃശ്യങ്ങൾ ചോർന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവർക്കും നടി പരാതി നൽകിയിരുന്നു.

ദിലീപിന്റെ ഫോണിൽ കോടതി

രേഖകൾ: റിപ്പോർട്ട് തേടി

നടൻ ദിലീപിന്റെ ഫോണിൽ നിന്ന് കോടതി രേഖകൾ കണ്ടെടുത്തതിനെത്തുടർന്ന് വിചാരണക്കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയിൽ കോടതി റിപ്പോർട്ട് തേടി. ഏതൊക്കെ രേഖകളാണ് കണ്ടെത്തിയത്, ആരെയൊക്കെയാണ് ചോദ്യം ചെയ്യേണ്ടത്, തുടരന്വേഷണത്തിൽ ഇതിന്റെ പ്രാധാന്യമെന്ത്, അന്വേഷണ ഉദ്യോഗസ്ഥന് ഇതിനുള്ള നിയമപരമായ അവകാശം എന്നിവയാണ് വിശദീകരിക്കേണ്ടത്. ക്രൈംബ്രാഞ്ച് ഏപ്രിൽ 18നകം റിപ്പോർട്ടു നൽകും. ഇതും തുടരന്വേഷണമുൾപ്പെടെ വിഷയങ്ങളും വിചാരണക്കോടതി അന്നു പരിഗണിക്കും.

അ​തി​ജീ​വി​ത,​ ​അ​പ​രാ​ജി​ത​യാ​ണ്:
മു​ല്ല​പ്പ​ള്ളി

വ​ട​ക​ര​:​ ​കേ​ര​ള​ത്തി​ലെ​ ​പ്ര​ശ​സ്ത​യാ​യ​ ​യു​വ​ ​ന​ടി​യെ​ ​ഒ​രാ​ൾ​ ​വാ​ട​ക​ ​ഗു​ണ്ട​യെ​ ​ഉ​പ​യോ​ഗി​ച്ച് ​നി​ഷ്ഠൂ​ര​മാ​യി​ ​മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ ​സം​ഭ​വം​ ​കു​റ്റാ​ന്വേ​ഷ​ണ​ച​രി​ത്ര​ത്തി​ൽ​ ​കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത​തും​ ​മ​ന​:​സാ​ക്ഷി​യെ​ ​ഞെ​ട്ടി​പ്പി​ച്ച​താ​ണെ​ന്നും​ ​മു​ൻ​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​മു​ല്ല​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​ൻ.​കൃ​ത്യം​ ​ന​ട​ന്ന് ​അ​ഞ്ചു​വ​ർ​ഷം​ ​ക​ഴി​ഞ്ഞി​ട്ടും​ ​അ​തി​ജീ​വി​ത​യ്ക്ക് ​നീ​തി​ ​ഉ​റ​പ്പു​വ​രു​ത്താ​ൻ​ ​ക​ഴി​ഞ്ഞി​ല്ലെ​ന്ന​ത് ​ന​മ്മു​ടെ​ ​പൊ​തു​ബോ​ധ​ത്തി​ന്റോ​ ​നെ​ഞ്ചി​ലേ​ക്ക് ​തു​ള​ച്ചു​ ​ക​യ​റു​ന്ന​ ​അ​സ്ത്ര​മാ​ണെ​ന്നും​ ​മു​ല്ല​പ്പ​ള്ളി​ ​പ​റ​ഞ്ഞു.​ ​പ​ണ​വും​ ​സ്വാ​ധീ​ന​വു​മു​ണ്ടെ​ങ്കി​ൽ​ ​ഈ​ ​നാ​ട്ടി​ൽ​ ​എ​ന്തും​ ​ന​ട​ക്കു​മെ​ന്ന​ ​സ്ഥി​തി,​ ​അ​രാ​ജ​ക​ത്വ​മാ​ണ് ​വി​ളം​ബ​രം​ ​ചെ​യ്യു​ന്ന​ത്.​ ​രാ​ഷ്ട്രീ​യ​ ​നേ​തൃ​ത്വം,​ ​കൊ​ടി​ക​ളു​ടെ​ ​നി​റ​വ്യ​ത്യാ​സ​ങ്ങ​ളും​ ​ആ​ശ​യ​പ​ര​മാ​യ​ ​വൈ​ജാ​ത്യ​ങ്ങ​ളും​ ​മ​റ​ന്ന്,​ ​പൊ​തു​ ​സ​മൂ​ഹ​ത്തി​ന്ന് ​തീ​രാ​ക്ക​ള​ങ്ക​മു​ണ്ടാ​ക്കി​യ​ ​ഈ​ ​സം​ഭ​വ​ത്തി​ൽ​ ​അ​ങ്ങേ​യ​റ്റം​ ​ക്രൂ​ര​മാ​യ​ ​നി​ശ​ബ്ദ​ത​യാ​ണ് ​പാ​ലി​ക്കു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.