ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ ഗുരുതേജസ് കുടുംബയോഗം മരണാനന്തര സഹായസംഘം 15 -ാം വാർഷികപൊതുയോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടുമുതൽ പള്ളിക്കുന്നത്ത് പി.വി. രതീഷിന്റെ വസതിയിൽ നടക്കും. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചെയർമാൻ ടി.എ. അച്യുതൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, പി.സി. ഷാബു, വി. മോഹനൻ, സുമ രതീഷ്, സതി രാജപ്പൻ എന്നിവർ സംസാരിക്കും.