കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ യൂത്ത്മൂവ്മെന്റ് വിഷുവിന് പായസമേള സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ്, സെക്രട്ടറി സി.പി. സത്യൻ എന്നിവർ ചേർന്ന് വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിയൻ കൗൺസിലർ ഡി. സാജു, വനിതാസംഘം പ്രസിഡന്റ് ഷീല സാജു, നഗരസഭ കൗൺസിലർ സി.എ. തങ്കച്ചൻ, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു ഷിജു, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വി.എസ്. അനീഷ്, സെക്രട്ടറി എം.ആർ. സജിമോൻ, ജോയിന്റ് സെക്രട്ടറി അരുൺ വി.ദേവ്, ജില്ലാ കമ്മിറ്റിഅംഗം സി.കെ. ബിജു, കമ്മറ്റി അംഗങ്ങളായ അരുൺ പ്രഭാകരൻ, എസ്. പ്രണവ്, ശാഖാ പ്രസിഡന്റ് വി.എൻ. രാജപ്പൻ, വൈസ് പ്രസിഡന്റ് പി.എൻ. സലിംകുമാർ, സെക്രട്ടറി തിലോത്തമ ജോസ് എന്നിവർ പങ്കെടുത്തു.