കളമശേരി: ഏലൂർ വടക്കുംഭാഗം അൽ അബ്റാർ വെൽഫെയർ സെന്ററിന്റെ 12-ാം വാർഷികവും റിലീഫ് വിതരണവും റംസാൻ പ്രഭാഷണവും ഇന്ന് രാവിലെ 9 ന് നജാത്തുൽ ഇസ്ലാം മദ്രസ അങ്കണത്തിൽ നടക്കും. നജാത്തുൽ ഇസ്ലാം മസ്ജിദ് ഇമാം കുഞ്ഞുമുഹമ്മദ് റഹ് മാനിയുടെ പ്രാർത്ഥനയോടേ നടക്കുന്ന പരിപാടിയിൽ അബ്റാർ പ്രസിഡന്റ് മുഹമ്മദ് ഇക്ബാൽ അദ്ധ്യക്ഷത വഹിക്കും.നഗരസഭ ചെയർമാൻ എ.ഡി. സുജിൽ പങ്കെടുക്കും