കൂത്താട്ടുകുളം: ഇടയാർ ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിൽ ആറാമത് പ്രതിഷ്ഠാദിന വാർഷിക മഹോത്സവം 17,18, 19 തീയതികളിൽ താലപ്പൊലി ഘോഷയാത്ര, കാവടി, തെയ്യം, നിശ്ചലദൃശ്യങ്ങൾ, ബ്രഹ്മകലശം, മൃതുഞ്ജയഹോമം, കെട്ടുകാഴ്ച, അന്നദാനം തുടങ്ങിയവയോടെ നടത്തും. പാലാ മോഹനൻ തന്ത്രി, രാഹുൽശാന്തി, സുരേഷ് ശാന്തി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ്, വൈസ് പ്രസിഡന്റ് പി.കെ. അജി, സെക്രട്ടറി സി.പി. സത്യൻ എന്നിവർ പങ്കെടുക്കും. 19ന് വൈകിട്ട് 5.30ന് വിലങ്ങപ്പാറയിൽ നിന്നാരംഭിക്കുന്ന താലപ്പൊലി ഘോഷയാത്രയിൽ മുഴുവൻ വിശ്വാസികളും പങ്കെടുക്കണമെന്ന് ശാഖ പ്രസിഡന്റ് ടി.കെ. ഗോപി, വൈസ് പ്രസിഡന്റ് എ. രവീന്ദ്രൻ, സെക്രട്ടറി ടി.കെ. റെജി എന്നിവർ അറിയിച്ചു.