
കൊച്ചി: എറണാകുളം ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച 40-ാമത് കോറാമണ്ഡൽ ക്രിക്കറ്റ് ടൂർണമെന്റിൽ മാസ്‌റ്റേഴ്‌സ് ആർ.സി.സി എറണാകുളം വിജയിച്ചു. വിജയികൾക്കുള്ള കെ.എ.ദാമോദരൻ ട്രോഫി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ സമ്മാനിച്ചു. ചടങ്ങിൽ ബി.സി.സി.ഐ ജോ. സെക്രട്ടറി ജയേഷ് ജോർജ്, ഇ.സി.സി.ഐ പ്രസിഡന്റ് പി.ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു.