കോലഞ്ചേരി: വിദ്യാഭ്യാസ ഉപജില്ലയിലെ 58 പൊതുവിദ്യാലയങ്ങളിൽ നിന്നുള്ള മികവ് അവതരണത്തിൽ ഒന്നാംസ്ഥാനം പുറ്റുമാനൂർ ഗവ. യു.പി സ്‌കൂളിന് ലഭിച്ചു. പുത്തൻകുരിശ് പഞ്ചായത്തിന്റെ ദിശ സമഗ്രവിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളും വിദ്യാലയമികവിന് കാരണമായി. ഹെഡ്മിസ്ട്രസ് പി. അമ്പിളി ഉപജില്ലാ ഓഫീസർ കെ. സജിത്ത്കുമാറിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് പി.കെ. ആനന്ദകുമാർ, ഹെഡ്മാസ്റ്റർമാരായ പി.കെ. ദേവരാജൻ, അനിയൻ പി. ജോൺ, സുരേഷ് ടി. ഗോപാൽ തുടങ്ങിയവർ സംസാരിച്ചു.