ആലങ്ങാട്: വെളിയത്തുനാട് പുനർനിർമ്മിച്ച ചെറിയത്ത് നരസിംഹസ്വാമി ക്ഷേത്രസമർപ്പണത്തോടനുബന്ധിച്ച് നടന്ന ദ്രവ്യകലശം ബ്രഹ്മകലശ അഭിഷേകത്തോടെ സമാപിച്ചു. പരികലശാഭിഷേകത്തിനുശേഷം തന്ത്രി ദാമോദരൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, ശ്രീജിത്ത് നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ബ്രഹ്മകലശാഭിഷേകം നടന്നു. പഞ്ചവാദ്യ അകമ്പടിയോടെ നടന്ന കലശാഭിഷേകത്തിൽ തന്ത്ര വിദ്യാപീഠത്തിലെ വിദ്യാർത്ഥികളും അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള നിരവധി ഭക്തരും പങ്കെടുത്തു.