കാലടി: മന്ത്രി റോഷി അഗസ്റ്റിൻ പന്ത്രണ്ട് പേരടങ്ങുന്ന സംഘത്തോടൊപ്പം മലയാറ്റൂർ കുരിശുമല കയറി. ദുഖ:വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് മന്ത്രി താഴത്തെ പള്ളിയായ സെന്റ് തോമസ് പള്ളിയിൽ എത്തിയത്. വികാരി ഫാ. വർഗീസ് മണവാളൻ മന്ത്രിയേയും സംഘത്തേയും സ്വീകരിച്ചു. കൈക്കാരന്മാരായ തങ്കച്ചൻ കുറിയേടത്ത്, വർഗീസ് മേനാച്ചേരി എന്നിവർ ഒപ്പമുണ്ടായിരുന്നു. മുപ്പത്തിയാറ് വർഷമായി മുടക്കമില്ലാതയ റോഷി അഗസ്റ്റിൻ മല കയറാനെത്തുന്നു. മന്ത്രിക്കൊപ്പം ട്രാവൻകൂർ സിമന്റ് ചെയർമാനും പാർട്ടി ജില്ല പ്രസിഡന്റുമായ ബാബു ജോസഫ്, യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജെസൽ വർഗീസ്, പെരുമ്പാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജോയ് ജോസഫ് തുടങ്ങിയവരും മലകയറി.