പള്ളുരുത്തി:കുമ്പളങ്ങി ഇല്ലിക്കൽ ദേവസ്വം യോഗം ശ്രീ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ തിരുവുത്സവ ദിവസായ പള്ളിവേട്ട മഹോത്സവത്തോടനുബന്ധിച്ച് നടന്ന ആനയൂട്ട് ചടങ്ങ് എസ്. എൻ. ഡി. പി. യോഗം കൊച്ചി യൂണിയൻ വൈസ് പ്രസിഡന്റ് സി..പി. കിഷോർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സെൻട്രൽ ശാഖ പ്രസിഡന്റ് എൻ.എസ്.സുമേഷ്, ശാഖ സെക്രട്ടറി പ്രദീപ് മാവുങ്കൽ, ദേവസ്വം പ്രസിഡന്റ് ഇ.വി. സത്യൻ, യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ. ടെൽഫി, സെൻട്രൽ ശാഖ വൈസ് പ്രസിഡന്റ് എം.ബി. ജോഷി,​ സൗത്ത് ശാഖ സെക്രട്ടറി പി.പി. ശിവദത്തൻ,നോർത്ത് ശാഖ സെക്രട്ടറി സി.എസ്.സിബു തുടങ്ങിയവർ സംബന്ധിച്ചു.