കാലടി: മലയാറ്റൂർ കുരുശുമുടി തീർത്ഥാടനത്തിന് ദു:ഖവെള്ളിയാഴ്ച് എത്തിയവർക്ക് ബി.ജെ.പി കാലടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാറ്റൂരിൽ സംഭാര വിതരണം നടത്തി. ബി.ജെ.പി കാലടി മണ്ഡലം പ്രസിഡന്റ് ഷീജ സതീഷ് നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ സലീഷ് ചെമ്മണ്ടൂർ,കെ.ടി ഷാജി,സെക്രട്ടറിമാരായ അജേഷ് പാറയ്ക്ക,രജിനി പ്രകാശ്,എസ്.സി മോർച്ച പ്രസിഡന്റ് വി.ആർ. പ്രിയദർശൻ,പഞ്ചായത്ത് ജനറൽ സെക്രട്ടറി ബിജു മാലി, ജിജോ ജോസ്,രവി ചാത്തനാടൻ,വി.പി.ഷിബു എന്നിവർ പങ്കെടുത്തു.