അങ്കമാലി: 21, 22, 23 തീയതികളിൽ അങ്കമാലിയിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന്റെ പതാകദിനം ആചരിച്ചു. അങ്കമാലിയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ .ബിബിൻ വർഗീസ് പതാക ഉയർത്തി. ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ അദ്ധ്യക്ഷനായി. സെക്രട്ടറി സച്ചിൻ ഐ കുര്യാക്കോസ്, രാഹുൽ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.