ആലങ്ങാട്: വിഷുവിനു പിന്നാലെ കൃഷിക്കൊരുങ്ങുന്ന വയലുകളിലേക്കായി കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് ആൻഡ് ലൈബ്രറിയുടെ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വിഷുക്കൈനീട്ടം തൈ വിതരണം സംഘടിപ്പിച്ചു. മികച്ചയിനം കുരുമുളക് ,കവുങ്ങ് തൈകളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷന് നൽകി ഉദ്ഘാടനം ചെയ്തു. വനിതാവേദി അദ്ധ്യക്ഷ നിമ്മി സുധീഷ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഷീബ രതീഷ്, വൈസ് ചെയർപെഴ്സൻ ഷിമ വിനേഷ്, ലൈബ്രറി പ്രസിഡന്റ് വി.ജി. ജോഷി, സെക്രട്ടറി ടി.വി. ഷൈവിന്‍ എന്നിവർ പ്രസംഗിച്ചു.