ഫോർട്ട് കൊച്ചി: വെളി ലയൺസ് ഫുട്ബാൾ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ കേരള സന്തോഷ് ട്രോഫി ടീമിന് വിജയാശംസകൾ അർപ്പിച്ച് റാലി നടത്തി. മട്ടാഞ്ചേരി അസി.പൊലീസ് കമ്മിഷണർ വി.ജി.രവീന്ദ്രനാഥ്‌ ഫ്ളാഗ് ഓഫ് നടത്തി. നഗരസഭാ അംഗം ബെന്നി ഫെർണാണ്ടസ്, ഭാരവാഹികളായ വി.ജെ.ആന്റണി, പി.കെ.സേവ്യർ തുടങ്ങിയവർ സംബന്ധിച്ചു .