തോപ്പുംപടി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ "ടാഗോർ ടാക്കീസ്" പ്രതിമാസ സിനിമാ പ്രദർശനത്തിന്റെ ഭാഗമായി 18 ന് വൈകിട്ട് 6 ന്"വെയിൽ മരങ്ങൾ" എന്ന ചിത്രം പ്രദർശിപ്പിക്കും. ഡോ.ബിജു സംവിധാനം ചെയ്ത ഈ ചിത്രത്തിന് നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.