അങ്കമാലി: കേരള ആർട്ടിസാൻസ് ആൻഡ് കൺസ്ട്രക്ഷൻ വർക്കേർസ് യൂണിയന്റെ (യു.ടി.യു.സി) നേതൃത്വത്തിൽ തൊഴിലാളി സംഗമവും വിഷു, ഈസ്റ്റർ കിറ്റ് വിതരണവും നടത്തി. ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി പാറേക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. വിൻസി ജോയ്, സി.വി ജോസ്, പി.ജി ദിനു, മാർട്ടിൻ പി.ആന്റണി, വർഗീസ്എ.അറക്കൽ എ.ഡി ജോൺസൻ, എ.സജീവൻ, ശശി അമ്പടാൻ എന്നിവർ പ്രസംഗിച്ചു .