കാലടി: ദുഃഖവെള്ളിയാഴ്ച പരിഹാര പ്രദക്ഷിണത്തിനിടെ തെങ്ങൊടിഞ്ഞ് ദേഹത്തുവീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. മറ്റൂർ മുളവരിക്കൽ ബൈജുവിനെ മകൻ ഫെലിക്സിനാണ് (11) പരിക്കേറ്റത്. മറ്റൂർ സെന്റ് ആന്റണീസ് പള്ളിയിൽ പരിഹാര പ്രദക്ഷിണത്തിനിടെയാണ് സംഭവം. അങ്കമാലിയിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.