കൊച്ചി: കൊച്ചി കപ്പൽശാലയിലെ കരാ‌ർ തൊഴിലാളി പശ്ചിമബംഗാൾ സ്വദേശി അബ്ദുൾ ജലീൽ ഷെയ്ഖിനെ (37) ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ആറോടെ അറ്റ്ലാന്റിസ് റെയിൽവെ ക്രോസിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി വീടുവിട്ടിറങ്ങിയ ഇയാൾ പിറ്റേന്ന് രാവിലെയും തിരിച്ചെത്താതിരുന്നതിനെ തുട‌‌ർന്ന് സുഹൃത്തുക്കൾ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയിരുന്നു. ഈ സമയം ഉദ്യോഗസ്ഥർ കാണിച്ച ഫോട്ടോ കണ്ട് മരിച്ചത് അബ്ദുൾ ജലീലാണെന്ന് ഇവ‌ർ തിരിച്ചറിയുകയായിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ.