അങ്കമാലി: സേവാഭാരതി വേങ്ങൂർ സ്ഥാനീയ സമിതി വാർഷിക പൊതുയോഗം നടന്നു. പ്രസിഡന്റ് കെ.പി. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കൃഷ്ണൻ നമ്പീശൻ റിപ്പോർട്ടും ഭാവിപരിപാടികളും അവതരിപ്പിച്ചു.
വേങ്ങൂരിൽ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന യോഗ അദ്ധ്യാപികയുമായ സുപ്രിയ രാജനെ കൗൺസിലർ എ.വി. രഘു ചടങ്ങിൽ ആദരിച്ചു. ഒരു നിർദ്ധന കുടുംബത്തിന് ശുചി മുറി നിർമ്മാണത്തിന് ധനസഹായം കൃഷ്ണൻ നമ്പീശൻ കൈമാറി .മാതൃ സമിതി അംഗം പ്രീതി ടീച്ചർ, കെ. അഭിലാഷ് എന്നിവർ പ്രസംഗിച്ചു.