
കളമശേരി: ഏലൂർ നഗരസഭയിലെ ഇരുപത്തിനാലാം വാർഡിലെ എടംമ്പാടം കുളം ഹരിത കേരളാ മിഷന്റെ ഭാഗമായി ശുചീകരിച്ച് നവീകരിച്ചത് ജില്ലാ കളക്ടർ ജാഫർ മാലിക് ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ഷിപ്യാർഡിന്റെ സി.എസ്.ആർ ഫണ്ട് 4 ലക്ഷം രൂപയും നഗരസഭ വികസന ഫണ്ട് 6 ലക്ഷം രൂപയും ഉൾപ്പെടെ 10 ലക്ഷം രൂപ ഉൾപ്പെടുത്തിയാണ് കുളം നവീകരിച്ചത്. നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർ പേഴ്സൺ ലീലാ ബാബു, കൗൺസിലർമാരായ ടി.എം. ഷെനിൻ, പി.എ.ഷെറീഫ്, ദിവ്യാ നോബി, പി.ബി. രാജേഷ്, ഷൈജാ ബെന്നി, സുബൈദ നൂറുദ്ദീൻ എന്നിവർ പങ്കെടുത്തു.