പറവൂർ: വിഷു - ഈസ്റ്റർ ആഘോഷങ്ങൾക്ക് തൊഴിലാളികൾക്ക് ശമ്പളം നൽക്കാതെ പട്ടിണിക്കിട്ട സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ളോയീസ് സംഘിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ പറവൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പട്ടിണിക്കഞ്ഞിവെച്ചു. ബി.എം.എസ് ജില്ലാ ട്രഷറർ കെ.എസ്. ശ്യാംജിത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എസ്. സുധീർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.ഇ.എസ് ജില്ലാ വൈസ് പ്രസിഡന്റ് പി.വി. സതീഷ്, പി.സി. ബിജു, എം.പി. സജി, എൻ.എസ്. സലിൽകുമാർ, കെ.സി. ബിജു, പി.പി. മനോജ്, എം.ആർ. രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.