പെരുമ്പാവൂർ: ഡോ. ബി.ആർ. അംബേദ്കർ ഭരണഘടനയിലൂടെ സാമൂഹ്യ പരിഷ്‌കരണം സാദ്ധ്യമാക്കാൻ ശ്രമിച്ച വിപ്ലവകാരിയാണെന്ന് കേരള പുലയൻ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. അനിൽകുമാർ പറഞ്ഞു. അധസ്ഥിതർക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും സ്ത്രീകൾക്കും സാമൂഹ്യ സമത്വം ഇന്ത്യൻ ഭരണഘടനയിലൂടെ തന്നെ നേടിക്കൊടുത്ത ദീർഘ വീക്ഷണമുള്ള വ്യക്തിത്വത്തിന് ഉടമയായിരുന്ന അംബേദ്കർ. എന്നാൽ ഭരണഘടനാ സംരക്ഷണം ഇന്ന് ഇക്കൂട്ടർക്ക് നഷ്ടമാക്കിയിരിക്കുകയാണെന്നും അനിൽകുമാർ ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ടി. ശങ്കരൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ദീർഘ കാലം മഹാസഭയുടെ അമരക്കാരനായ കെ.ടി. ശങ്കരൻ മാഷിനെ ആദരിച്ചു.
വൈസ് പ്രസിഡന്റ് എൻ.കെ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ടി.സി. പ്രസന്ന, കെ.ടി. അയ്യപ്പൻകുട്ടി, പി.കെ. തമ്പി, ബിന്ദു മോഹൻ, സന്ധ്യാ തമ്പി, കെ.എ. മോഹനൻ, സി.വി. ഇന്ദ്രജിത്ത് തുടങ്ങിയവർ പങ്കെടുത്തു.