veed
കത്തി നശിച്ച വീട്

കോലഞ്ചേരി: തിരുവാണിയൂർ പറമ്പാത്തുപടി മധുരക്കോട്ടിൽ പൊലിയാൾ കറുമ്പന്റെ (79) വീട് പൂർണമായി കത്തിനശിച്ചു. അടുപ്പിൽനിന്ന് തീ പടർന്നതാണ് കാരണം. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. അരി വേവിക്കാൻ അടുപ്പത്തുവച്ച ശേഷം റേഷൻകടയിൽ പോയതായിരുന്നു. പൊലിയാൾ ഒ​റ്റയ്ക്കായിരുന്നു താമസം. മുളന്തുരുത്തി, പിറവം എന്നിവിടങ്ങളിൽനിന്ന് ഫയർഫോഴ്‌സ് എത്തിയിരുന്നു.