bms
ശമ്പളം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി എംപ്‌ളോയിസ് സംഘ് (ബി.എം.എസ്) ആലുവ ഡിപ്പോയിൽ മണ്ണ് സദ്യ നടത്തിയപ്പോൾ

ആലുവ: വിഷു, ഈസ്റ്റർ നാളിലും മാർച്ച് മാസത്തെ ശമ്പളം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി എംപ്‌ളോയിസ് സംഘ് (ബി.എം.എസ്) ആലുവ ഡിപ്പോയിൽ മണ്ണുസദ്യ നടത്തി പ്രതിഷേധിച്ചു. സ്റ്റാൻഡിൽ തൂശനില നിരത്തിയിട്ട് അതിൽ മണ്ണ് വിളമ്പിയാണ് പ്രതീകാത്മകസദ്യ സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറി സി. മുരളീകൃഷ്ണൻ, നേതാക്കളായ പി.വി. സതീഷ്, എസ്. പ്രതീഷ്, കെ.വി. വിജു, ടി.കെ. രാജീവ് എന്നിവർ നേതൃത്വം നൽകി. വേറിട്ട സമരശൈലി കാണാൻ നിരവധി യാത്രക്കാരുണ്ടായിരുന്നു.