പെരുമ്പാവൂർ: ശമ്പളം മുടങ്ങിക്കിടക്കുന്ന കെ.എസ്.ആ.ടി.സി ജീവനക്കാർക്ക് കെ.എസ്.യു പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷുക്കൈനീട്ടം നൽകി. കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് അമർ മിഷാലിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പള്ളി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.ആർ പൗലോസ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അബ്ദുൾ നിസാർ, മുബാസ് ഓടക്കാലി, യൂനസ് ഓണമ്പിള്ളി, ഫൈസൽ വല്ലം, അരുൺകുമാർ കെ.സി, മുഹമ്മദാലി, അജയ് തുടങ്ങിയവർ പങ്കെടുത്തു.