വൈപ്പിൻ: കെ.പി.എം.എസ് വൈപ്പിൻ യൂണിയൻ സംഘടിപ്പിച്ച അംബേദ്കർ ജയന്തിയാഘോഷം സംസ്ഥാന അസി.സെക്രട്ടറി പ്രശോഭ് ഞാവേലി ഉദ്ഘാടനം ചെയ്തു. അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക്‌ വേണ്ടി വലിയപോരാട്ടങ്ങൾ നടത്തുന്നതിനിടെയാണ് തന്റെ അറിവും വിവേകവും രാജ്യ നിർമ്മിതിക്കുവേണ്ടി അദ്ദേഹം സമർപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് എൻ.കെ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾ സലാം,ജോയ് നായരമ്പലം, സെക്രട്ടറി എൻ.ജി.രതീഷ്, ഖജാൻജി പി.കെ.സുഗണൻ, അസി.സെക്രട്ടറി ടി.പി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.