
ആലുവ: തപസ്യ കലാസാഹിത്യവേദിയും ആലുവ സംഗീത സഭയും (ടാസ്) സംയുക്തമായി സംഘടിപ്പിച്ച സ്വാതിതിരുനാൾ ജന്മദിനാഘോഷവും വിഷു നൃത്തോത്സവവും നർത്തകനും ഗുരുവുമായ അബ്ബാദ് രാം മോഹൻ ഉദ്ഘാടനം ചെയ്തു. എസ്. പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് ഐ. എസ് കുണ്ടൂർ മുഖ്യപ്രഭാഷണം നടത്തി. സുദീപ് മോഹനൻ നാന്ദിഗീതം അലപിച്ചു. ബാബു പള്ളാശ്ശേരി, കൊച്ചിൻ അസൈനാർ ജംഷീനാ ജമാൽ, പ്രിയദത്ത എന്നിവരെ അനുമോദിച്ചു. പി.വി. അശോകൻ, യു. രാജേഷ് കുമാർ, കെ.വി. രാജീവ്, സി.എൻ. കെ. മാരാർ, ആലുവ ആർ. രാജേഷ് എന്നിവർ നേതൃത്വം നൽകി.