വൈപ്പിൻ: ചെമ്മീൻകെട്ടിൽ രാത്രി കൂട്ടുകാരുമൊന്നിച്ച് മീൻ പിടിക്കാൻ ഇറങ്ങിയ യുവാവ് തൂമ്പിൻകുഴിയിൽ മുങ്ങി മരിച്ചു. എളങ്കുന്നപ്പുഴ വടക്കേടത്ത് പങ്കജാക്ഷന്റെ മകൻ ബിനിൽ ( 27) ആണ് മരിച്ചത്. 14ന് രാത്രി എളങ്കുന്നപ്പുഴ പെരുമാൾപടിയിലാണ് അപകടം നടന്നത്. മീൻ പിടിക്കുന്നതിനിടെ ബിനിലിനെ കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഞാറക്കൽ പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം സംസ്‌കാരം നടത്തി. അവിവാഹിതനാണ്. അമ്മ: അജിത.സഹോദരി: ദിവ്യ.