ആലുവ: ലോക ഹീമോഫീലിയ ദിനാചരണത്തിന്റെ ഭാഗമായി ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ സെന്റർ സംഘടിപ്പിച്ച ദിനാചരണം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ജെബി മേത്തർ എം.പിയെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷനായി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജിത്ത് ജോൺ ലോക ഹീമോഫീലിയ ദിനാചരണ സന്ദേശം നൽകി. മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ആരോഗ്യം സ്ഥിരം സമിതി ചെയർമാൻ എം.ജെ. ജോമി എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.എൻ. വിജയകുമാർ സ്വാഗതവും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി നന്ദിയും പറഞ്ഞു. ഹീമോഫീലിയ രോഗികൾക്ക് വേണ്ടി പരിശോധനാ ക്യാമ്പും ബോധവത്കരണ ക്ലാസുകളും നടത്തി.