ഫോർട്ടുകൊച്ചി: ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് കെ.സി.വൈ.എം നസ്രത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. കെ.ജെ. മാക്‌സി എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. കൊവിഡ് മഹാമാരിക്ക് ശേഷം സാമ്പത്തികമായി ക്ലേശിക്കുന്ന സാധാരണ ജനങ്ങൾക്ക് ഇത് ഏറെ ആശ്വാസമാണെന്നും മറ്റ് സന്നദ്ധ സംഘടനകളും മാതൃക പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിറ്റ് പ്രസിഡന്റ് വിനു പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഇടവക വികാരി ഫാ. ടൈറ്റസ് കണ്ടത്തിപ്പറമ്പിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ഷീബ ലാൽ, കൗൺസിലർ റെഡിന ആന്റെണി, ഡയറക്ടർ ഫാ. ആഷ്മ്പിൻ വടശ്ശേരി, കെ.ജി. ആന്റെണി, സി. സീന, ക്രിസ്റ്റി ചക്കാലക്കൽ, ബിനോയ് പി.കെ, റാഫേൽ ഷാഹിൻ, അക്ഷയ മരിയ എന്നിവർ സംസാരിച്ചു.