m-l-e

കളമശേരി: മുസ്ലിം ലീഗ് ഏലൂർ ഈസ്റ്റ് ശാഖ കമ്മിറ്റി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റംസാൻ കിറ്റ് വിതരണവും നോമ്പ് തുറയും മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് നിർവ്വഹിച്ചു. ഏലൂർ ഈസ്റ്റ് ശാഖാ പ്രസിഡന്റ് പി.എ.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് ഏലൂർ മുനിസിപ്പൽ പ്രസിഡന്റ് പി.എം.അലി , ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ്, ട്രഷറർ പി.എം.അബൂബക്കർ ,പി.കെ.എ.റഹീം, ശാഖാ സെക്രട്ടറി പി.എം. മുഹമ്മദാലി എന്നിവർ സംസാരിച്ചു.