കൊച്ചി: കലൂർ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിലെ പൗർണ്ണമി പൊങ്കാലമഹോത്സവം ആർഭാടരഹിതമായി നടന്നു.

ക്ഷേത്രം മേൽശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയും സഹധർമിണി ലയ അന്തർജനവും തലപൊങ്കാല അടുപ്പിലേയ്ക്ക് ദീപം പകർന്നു. തുടർന്ന് ദേവിക്ക് പൊങ്കാല നിവേദ്യം സമർപ്പിച്ചു. ക്ഷേത്രസമിതി പ്രസിഡന്റ് കെ .എ.എസ്. പണിക്കർ, സെക്രട്ടറി കെ.പി. മാധവൻകുട്ടി എന്നിവർ നേതൃത്വം നൽകി. പ്രത്യേക സാഹചരൃത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമാണ് നടന്നത്. ഭക്തജനങ്ങൾ സ്വന്തം വീടുകളിൽ പൊങ്കാലയർപ്പിച്ചു. കഴിഞ്ഞ വർഷവും ഇതേ രീതിയിലാണ് ചടങ്ങ് നടത്തിയത്.